മഴക്കാലപൂർവ്വ ശുചികരണങ്ങളുടെ ഭാഗമായി നഗരസഭയിൽ 08.05.2026 ന് മെഗാശുചികരണം സംഘടിപ്പിച്ചു. സംസ്ഥാന ഹൈവേയുടെ കളറോഡ് പാലം മുതൽ ഇരിട്ടി പാലം വരെയും പേരാവൂർ റോഡിൽ ഊവ്വാപ്പള്ളി വരെയുള്ള ഇരു ഭാഗത്തു വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളും മറ്റ് പാഴ് വസ്തുക്കളും ശേഖരിച്ചു. റോഡിന് ഇരുവശത്തുമുള്ള കാടുകളും വെട്ടിമാറ്റി. മെഗാശുചീകരണത്തിൻ്റെ ഉത്ഘാടനം ഇരിട്ടിയിൽ നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഇരിട്ടിയിൽ നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി.പി.എം സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ നസീർ പി.എ, സി.വി.സുധാകരൻ എന്നിവർ സംസാരിച്ചു.വിവിധ റിച്ചുകളായി തിരിച്ചാണ് ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്. കൗൺസിലർമാർ, പൊതുപ്രവർത്തകർ, ഹരിതസേന അംഗങ്ങൾ, കുടുംബശ്രി പ്രവർത്തകർ, ചുമട്ട് തൊഴിലാളികൾ തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ സേനാ പ്രവർത്തകർ, വ്യാപാരികൾ, നഗരസഭ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ മെഗാശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. മഴക്കാലപൂർവ്വ ശുചികരണത്തിൻ്റെ ഭാഗമായി മെയ് 1ന് നഗരസഭയിലെ മുഴുവൻ വീടകളും 2 ന് കടകളും സ്ഥാപനങ്ങളും മെയ് 6 ന് വാർഡുകളിലെ പൊതുസ്ഥലങ്ങളും ശുചികരിച്ചു
Last reviewed and updated on 09-Jun-2026 16:44:17
IRITTY MUNICIPALITY
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission