Update Body
ഇരിട്ടി നഗരസഭയിലെ 32-)0 വാർഡിൽ ഒഴിവുള്ള ഒരു ആശാ പ്രവർത്തകയെ തെരഞ്ഞെടുക്കുന്നതിനായി 15/06/2026 ന് രാവിലെ 11.00 മണിക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. അപേക്ഷക വിവാഹിതയും 25 നും 45 നും ഇടയിൽ പ്രായമുള്ളവരും 10-)0 ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമായിരിക്കണം. ഇരിട്ടി നഗരസഭയിലെ സ്ഥിരതാമസക്കാരായ മേൽ യോഗ്യതയുള്ളവർ കൂടിക്കാഴ്ച്ചക്ക് ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ് . 32-)0 വാർഡിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഇരിട്ടി താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ . 04902493180
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഇരിട്ടി താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ . 04902493180
Update Image