വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് -സഞ്ചയ ലൈസൻസ്

                             എല്ലാ വ്യാപാര കച്ചവട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ,അതതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന്  ലൈസൻസ് എടുക്കേണ്ടതുണ്ട്‌ ..ഇങ്ങനെ നല്‍കുന്ന ലൈസന്‍സ് ആണ് വ്യാപാര  ലൈസന്‍സ്

പൊതു നിര്‍ദ്ദേശങ്ങള്‍-

1.    വ്യാപാരം നടത്തുന്ന കെട്ടിടത്തിന്‍റ മുന്‍വശത്ത് പൊതുവില്‍ കാണാവുന്ന വിധത്തില്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കേണ്ടതാണ്.
2.    ലൈസന്‍സ് യാതൊരു കാരണവശാലും മറ്റൊരാള്‍ക്ക് കൈമാറുവാന്‍ പാടുള്ളതല്ല. കൈമാറ്റം ചെയ്യുന്ന ലൈസന്‍സുകള്‍ സാധുവാകുന്നതല്ല.
3.    എന്ത് ആവശ്യത്തിനാണോ ലൈസന്‍സ് അനുവദിക്കപ്പെട്ടത് അതിന് വിരുദ്ധമായ യാതൊരുവിധ കച്ചവടവും നടത്താന്‍ പാടുള്ളതല്ല.
4.    ശരിയായ ചുമര്‍ ഇല്ലാത്തതോ ഓല, വൈക്കോല്‍ മുതലായ സാധനങ്ങള്‍ കൊണ്ട് മേഞ്ഞതോ ആയ കെട്ടിടങ്ങളിലും നിലം ഇഷ്ടിക വിരിക്കാത്തതോ സിമന്‍റ് ഇടാത്തതോ ആയ കെട്ടിടങ്ങളിലും വ്യാപാരം നടത്താന്‍ പാടില്ലാത്തതാകുന്നു.
5.    വ്യാപാര സ്ഥലങ്ങള്‍ വെള്ളയടിച്ച് വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
6.    വ്യാപാര സ്ഥലങ്ങളിലെ അഴുക്കുവെള്ളം പൊതുജനങ്ങള്‍ക്ക് ഉപദ്രവകരമല്ലാത്ത രീതിയില്‍ ആരോഗ്യ ശുചിത്വ നിയമങ്ങള്‍ പാലിച്ചുകൊണ്ട് സ്വന്തം ചെലവില്‍ സംസ്കരിക്കേണ്ടതാണ്. യാതൊരു കാരണവശാലും മലിനജലം പൊതുനിരത്തിലേക്കോ ഓടയിലേക്കോ ഒഴുക്കി വിടാന്‍ പാടുള്ളതല്ല.
7.    വ്യാപാര സ്ഥലത്ത് വെളിച്ചത്തിനും വായു സഞ്ചാരത്തിനും വേണ്ടതായ സൗകര്യങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്.
8.    മുനിസിപ്പല്‍ അധികൃതര്‍ക്ക് ഏത് സമയത്തും വ്യാപാര സ്ഥലം പരിശോധിക്കുവാന്‍ അധികാരം ഉണ്ടായിരിക്കും.
9.    വ്യാപാര സ്ഥലം വാസസ്ഥലമായി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.
10.    ലൈസന്‍സിന്‍റെ നിബന്ധനകള്‍ ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.
11.    മുസിപ്പല്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിന് ലൈസന്‍സുകാരന്‍ ബാധ്യസ്ഥനാകുന്നു.
12.    പ്രത്യേക ഉപനിയമങ്ങളുള്ള വ്യാപരങ്ങളോ സംബന്ധിച്ചിടത്തോളം അതാതിന്‍റെ സ്വഭാവമനുസരിച്ച് മുസിപ്പല്‍ അധികൃതര്‍ നിയമാനുസരണം നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകളും ബാധകമായിരിക്കുന്നതാണ്.
13.    ലൈസന്‍സ് നിലവിലുള്ള മുനിസിപ്പല്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിരിക്കും.
14.    കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുമ്പായി ലൈസന്‍സ് പുതുക്കേണ്ടതാണ്.
15.    പുതുക്കുമ്പോള്‍ ലൈസന്‍സിയുടെ ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതാണ്
16.    മാലിന്യങ്ങള്‍ സ്വന്തം ചെലവില്‍ വേര്‍തിരിച്ച് ശേഖരിച്ച് സംസ്കരിക്കേണ്ടതാണ്. ഇതിലേക്ക് മുനിസിപാലിറ്റി എന്തെങ്കിലും ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിലേക്ക് ഫീസ് മുതലായവ ലൈസന്‍സി നല്‍കേണ്ടതാണ്.
17.    PCB, Forest Department, Mining and Geology, Expensive, Drug Licence മുതലായ ലൈസന്‍സ്/NOC ആവശ്യമുള്ള കച്ചവട സ്ഥാപനങ്ങള്‍  ആയത് ലഭ്യമാക്കേണ്ടതാണ്. 
18.    വില വിവരപ്പട്ടിക പൊതുവില്‍ കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

വിജ്ഞാപനം

                1994 -ലെ കേരളാ മുനിസിപ്പാലിറ്റി ആക്ട് (1994 -ലെ 20-ാം ആക്ട്) 492(5)വകുപ്പ് പ്രകാരം   കൗണ്‍സില്‍  നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 04/02/2017.ന് കൂടിയ കൗണ്‍സിലിന്‍റെ 13/2017(5)-ാം നമ്പര്‍ തീരുമാന പ്രകാരം ഇരിട്ടി മുനിസിപ്പല്‍ കൗണ്‍സില്‍ പൊതുജനങ്ങളുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്യുന്നത്.

 1)    1994 -ലെ കേരളാ മുനിസിപ്പാലിറ്റി ആക്ട്( 1994 ലെ 20-ാം ആക്ട്) 444, 447, 448, 449, 450, 453, 454, 455, 456, 459, 460, 462, 469, 470 എന്നീ വകുപ്പുകള്‍ പ്രകാരവും 
2011-ലെ കേരള മുനിസിപ്പാലിറ്റി ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റു വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ ചട്ടങ്ങള്‍ അനുസരിച്ച് താഴെപറയും പ്രകാരം തീരുമാനമെടുക്കുന്നു.ഇ വിജ്ഞാപനത്തില്‍ കാണിച്ചിട്ടുള്ള  ലൈസന്‍സ് നിരക്കുകള്‍    വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി 60 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരുന്നതും അന്നു മുതല്‍ മുന്‍കാലങ്ങളില്‍ ഈ ആവശ്യത്തിനു വേണ്ടി വിജ്ഞാപനം ചെയ്ത ലൈസന്‍സ് ഫീസ് നിരക്കുകള്‍ റദ്ദാവുന്നതുമാാണ്.
 

2)    ഇരിട്ടി മുനിസിപ്പല്‍ പ്രദേശത്തെ  യാതൊരു സ്ഥലവും കൗണ്‍സിലിന്‍റേയോ  സെക്രട്ടറിയുടെയോ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍റേയോ അനുവാദമോ, ലൈസന്‍സോ കൂടാതെയോ അനുവാദത്തില്‍ വിവരിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായല്ലാതെയും 2011 ലെ കേരളാമുനിസിപ്പാലിറ്റി (ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റുവ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍) ചട്ടങ്ങളിലെ  1 മുതല്‍ 111 വരെയുളള പട്ടികയില്‍ വിവരിക്കുന്നതരത്തിലുളളതും കൂടുതലായി ചേര്‍ത്തവയും താഴെപറയുന്ന പട്ടികയിലെ ഒന്നോ അതിലധികമോ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ  ഉപയോഗിക്കാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടുളളതല്ല
3)    മേല്‍ നിര്‍ദ്ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായ ഒരുകച്ചവട കേന്ദ്രമോ  വ്യവസായ സംരംഭമോ സ്ഥാപനമോ ഫാക്ടറിയോ പ്രസ്തുത ആക്ടിലെ 532(5) വകുപ്പനുസരിച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ അടച്ചുപുട്ടുന്നതിനോ,
അനധികൃതമായി ശേഖരിച്ച സാധനസാമഗ്രികള്‍ പിടിച്ചെടുക്കുന്നതിനോ രണ്ടിനും കൂടിയോ  നഗരസഭക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
4)  സ്ഥാപനത്തിന്‍റെയോ വ്യാപാരത്തിന്‍റെയോ ഉടമസ്ഥനോ കൈവശക്കാരനോ                 സ്ഥാപനം /കച്ചവടം  ആരംഭിക്കുന്നതിന് 30 ദിവസം മുമ്പായും നിലവിലുളള         ലൈസന്‍സ് പുതുക്കികിട്ടുന്നതിന് ലൈസന്‍സ് കാലാവധി  അവസാനിക്കുന്നതിന് 30 ദിവസം മുമ്പായും നിര്‍ണയിക്കപ്പെട്ട ഫോറത്തില്‍ നിശ്ചിത കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച് സെക്രട്ടറിക്ക് അപേക്ഷ  സമര്‍പ്പിക്കേണ്ടതാണ്.
5)    സെക്രട്ടറിക്ക്  ഒരു ഉത്തരവു മുഖേന യുക്തമെന്നു തോന്നുന്ന നിബന്ധനകള്‍ക്ക് വിധേയമായി അപ്രകാരമുളള ലൈസന്‍സ് അനുവദിക്കുകയോ പൊതുതാല്‍പര്യം  മുന്‍നിര്‍ത്തി നിഷേധിക്കുകയോ ചെയ്യാവുന്നതാണ്. അപ്രകാരമുളള ലൈസന്‍സ്
    നിശ്ചിത തിയ്യതിക്ക് അവസാനിക്കേണ്ടതാണ് എന്ന് സെക്രട്ടറി പ്രത്യേകം ഉത്തരവാകാത്ത പക്ഷം അങ്ങനെയുളള ഓരോ ലൈസന്‍സും എത്ര കാലയളവിലേക്കാണോ ഫീസ് ഒടുക്കിയിട്ടുള്ളത് ആ കാലയളവില്‍ അവസാനിക്കുന്നതാണ്. മേല്‍ പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള ഏതൊരു ലൈസന്‍സും പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സെക്രട്ടറിക്ക,് കൗണ്‍സിലിന്  റദ്ദ് ചെയ്യാവുന്നതാണ്.
6)    ലൈസന്‍സ് എടുക്കാന്‍ വീഴ്ച വരുത്തുന്നവരും, പുതുക്കാന്‍ വീഴ്ച വരുത്തുന്നവരും   ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനകമാണ് അപേക്ഷിക്കുന്നത് എങ്കില്‍ 3 മാസം വരെ  10% അധികഫീസ് ഈടാക്കികൊണ്ടും കാലാവധി അവസാനിച്ച ശേഷം പുതുക്കുന്നതിന് 3 മാസം  കഴിഞ്ഞ് ആറ് വരെ 50% അധികഫീസ് ഈടാക്കിക്കൊണ്ടും, 6  മാസം കഴിഞ്ഞാല്‍  100% തുക അധിക ഫീസ്‌ ഈടാക്കിയും മാത്രമേ അപേക്ഷ സ്വീകരിക്കുകയുളളു.
7)    മേല്‍ പ്രകാരം ലൈസന്‍സ് എടുക്കാനോ, പുതുക്കാനോ വീഴ്ചവരുത്തുന്ന ഏതൊരാളിനെയും കുറ്റം സ്ഥാപിച്ച് ടി ആക്ടിലെ 511 വകുപ്പ് പ്രകാരം ശിക്ഷിക്കാവുന്നതും ലൈസന്‍സ് ഫീസും താമസിച്ചതിനുളള ഫിസും, കുറ്റവിചാരണക്ക് വരുന്ന ചിലവും വസൂലാക്കുന്നതുമാണ്.
8)    ഒരു സ്ഥലത്തേക്ക് ലൈസന്‍സ് എടുത്തിട്ടുളള സ്ഥാപനം ലൈസന്‍സ് അഞ്ചു വര്‍ഷത്തേക്ക് ഒന്നായി ഫീസ് ഒടുക്കുകയും, സ്ഥാപനം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതാകയാല്‍ അപേക്ഷിച്ച സാമ്പത്തിക വര്‍ഷമാണെങ്കില്‍ മാറ്റുന്നസ്ഥലത്തേക്ക് അപേക്ഷിച്ചാല്‍ മതിയാകുന്നതാണ്.  പുതുതായി ഫീസ് അടക്കേണ്ടതില്ല  എന്നാല്‍ ഒരു സാമ്പത്തിക  വര്‍ഷം കഴിഞ്ഞാണ് മാറ്റുന്നതെങ്കില്‍ ഒടുക്കിയ ഫീസ് തിരികെ ലഭിക്കുന്നതല്ല. പുതിയ സ്ഥലത്തേക്ക് അപേക്ഷ സമര്‍പ്പിച്ച് ഫീസ് ഒടുക്കേണ്ടതാണ്. 
9)    താല്‍ക്കാലികമായി തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് താഴെ കാണിച്ച നിരക്കില്‍ ഫീസ് ഒടുക്കേണ്ടതാണ്.
 എ.     6 മാസമോ അതില്‍ കുറവോ വരുന്ന കാലയളവിലേക്ക് പ്രതിവര്‍ഷഫീസിന്‍റെ 50%

 ബി.    6 മാസത്തില്‍ കുടുതല്‍ വരുന്ന കാലയളവിലേക്ക് പ്രതിവര്‍ഷഫീസിന്‍റെ 100%
 

സി.    കച്ചവടം/സ്ഥാപനം തുടങ്ങുന്നതിന് 30 ദിവസം മുമ്പ് മേല്‍ നിരക്ക് അനുസരിച്ച്
 മുഴുവന്‍ ഫീസും ഒടുക്കിയിട്ടില്ല?ങ്കില്‍ ബാക്കി വരുന്ന ഫീസിന് പുറമേ 6-ാം 
 ഖണ്ഡികയിലെ അധികഫീസോടുകുടി മാത്രമേ അപേക്ഷ സ്വീകരിക്കുകയുളളു.
 ഡി.    കച്ചവടം/സ്ഥാപനം തുടങ്ങിയശേഷവും ലൈസന്‍സിന് കാലാവധി അവസാനിച്ച
ശേഷം   അപേക്ഷിക്കുകയോ/ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുകയോ ചെയ്യുന്ന ഏതൊരാളും 1996 -ലെ കേരള മുനിസിപ്പാലിറ്റി (കുറ്റംരാജിയാക്കല്‍)  ചട്ടങ്ങളിലെ 4ചട്ടപ്രകാരം അപേക്ഷിച്ചാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുളളു.
10) എ.    ഏതെങ്കിലും ആള്‍ ആദ്യമായി ഒരു ലൈസന്‍സോ അനുവാദമോ ലഭിക്കുന്നതിന്
ഉദ്ദേശിക്കുകയും അപേക്ഷകന്‍ ബന്ധപ്പെട്ട പരിസരത്തിന്‍റെ ഉടമസ്ഥന്‍ അല്ലാതിരിക്കുകയും ചെയ്യുന്നിടത്ത് പരിസരത്തിന്‍റെ ഉടമസ്ഥന്‍റെ/ഉടമസ്ഥരുടെ സമ്മതപത്രം (വിജ്ഞാപനത്തോടൊപ്പമുളള ഫോറത്തിലെ മാതൃകയില്‍)നിയമാനുസൃതമായ വിലക്കുള്ള  മുദ്രപത്രത്തില്‍   അപേക്ഷയോടൊപ്പം ഹാജരാക്കണം. ഉടമസ്ഥന്‍റെ/ഉടമസ്ഥരുടെ ഒപ്പ് നോട്ടറി മുമ്പാകെ സാക്ഷ്യപ്പെടുത്തണം. (അനുബന്ധം-1 കാണുക.)

 

ബി.    ലൈസന്‍സ് അപേക്ഷയോടൊപ്പം അപേക്ഷകന്‍റെ/അപേക്ഷകരുടെ തിരിച്ചറിയല്‍
കാര്‍ഡിന്‍റെ സാക്ഷ്യപ്പെടുത്തിയ കോപ്പി കൂടി ഹാജാരാക്കേണ്ടതാണ്.

 

11) എ.    ഭക്ഷണം പാകം ചെയ്ത് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ തറ മുഴുവനായും
     ചുമര്‍, 1.2 മീറ്റര്‍ ഉയരത്തിലും ടൈല്‍സ്/മാര്‍ബിള്‍/ഗ്രാനേറ്റ്/പതിച്ചിരിക്കേണ്ടതും അല്ലെങ്കില്‍ സിമെന്‍റ് പൂശി മിനുസപ്പെടുത്തി കാവി  തേച്ച്, ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറി എലി/കൂറ  ഈച്ച മുതലായവ  പ്രവേശിക്കാത്ത വിധം സൂക്ഷിച്ച് പോരേണ്ടതാണ്. നിലവിലുളള സ്ഥാപനങ്ങള്‍ വിജ്ഞാപനം തീയ്യതി മുതല്‍ 6 മാസത്തിനകം മേല്‍ കാണിച്ച പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തി ചെയ്തിരിക്കണം.  
ബി.    ഹോട്ടല്‍/റസ്റ്റോറന്‍റ്/ഫാസ്റ്റ് ഫുഡ്ഡ്/ടി ഷോപ്പ്/ബേക്കറി/ഭോജനശാല/കശാപ്പ്ശാല/
ഇറച്ചികട/ ഭക്ഷ്യോല്‍ പാദന ശാലകള്‍ /കൂള്‍ബാര്‍/ മറ്റു ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുനിസിപ്പാലിറ്റിയില്‍ നിന്ന് നിര്‍ദ്ദേശിക്കുന്ന രിതിയിലുളള മെഡിക്കല്‍ ഫീറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടതാണ്.
12)     കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്‍റെ അനുമതി പത്രം/ സ്ഥാപനത്തിലേക്ക്  ഉപയോഗിക്കുന്ന  ജലം പരിശോധിച്ച റിപ്പോര്‍ട്ട്‌ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ സമ്മതപത്രം/ നിരാക്ഷേപ സാക്ഷയപത്രം   എന്നിവ ആവശ്യമുളള സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത സമ്മതപത്രത്തില്‍ ഏതെങ്കിലും കാലയളവ് നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ആ കാലയളവില്‍ വരെ മാത്രമേ ലൈസന്‍സ് അനുമതി ലഭിക്കുകയുള്ളൂ. 
13)    ലൈസന്‍സ് അനുവദിച്ചിട്ടുളള സ്ഥാപനത്തില്‍ കാലാകാലങ്ങളില്‍ കേന്ദ്ര   സംസ്ഥാനസര്‍ക്കാരുകളോ, കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളോ നഗരസഭയോ   നിരോധിച്ചിട്ടുളള ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ  പാടുളളതല്ല.
2016 ലെ പ്ലാസ്റ്റിക്ക് മാലിന്യ പരിപാലന ചട്ടം കര്‍ശനമായി പാലിക്കേണ്ടതാണ്‌ 
14)    ലൈസന്‍സ് അനുവദിച്ചിട്ടുളള സ്ഥാപനത്തിന്‍റെ ബോര്‍ഡില്‍ ഇംഗ്ലിഷിലും മലയാളത്തിലും പ്രസ്തുത സ്ഥലനാമം പൊതുജനങ്ങള്‍ക്ക് വായിക്കാവുന്ന വലുപ്പത്തില്‍ രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.
15)    സ്ഥാപനത്തില്‍ ഉണ്ടകുന്ന ഖര/ദ്രവ മാലിന്യങ്ങള്‍ സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി സ്വന്തം ഉത്തരവാദിത്വത്തില്‍ ശേഖരിച്ച് തരം തിരിച്ച് സംഭരിച്ച് സംസ്ക്കരിക്കുകയോ നിയമാനുസൃത ഫീസ് നല്‍കികൊണ്ട് അംഗീകൃത സംസ്ക്കരണ കേന്ദ്രത്തിലേക്ക് നല്‍കുകയോ ചെയ്യേണ്ടതാണ്.
16)    ഇരിട്ടി നഗരസഭ പ്രദേശത്തെ 3 മേഖലകളാക്കി തിരിക്കുകയും ഓരോ മേഖലക്കും ബാധകമായ കുറഞ്ഞ  ഫീസ് ഇതോടൊപ്പമുളള പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

     മേഖല - . ഇരിട്ടി പാലം മുതല്‍ പയഞ്ചേരി മുക്ക് വരെയുളള ഇരിട്ടി ടൗണ്‍ പ്രദേശം.
     മേഖല -ബി  കീഴൂര്‍, അണ്ടികമ്പിനി, പുന്നാട്, ഉളിയില്‍,കൂരന്‍ മുക്ക്, നരയന്‍പാറ,ചാവശ്ശേരി 21-ാം മൈയില്‍,19-ാം മൈയില്‍ വളോര തുടങ്ങിയ  ചെറുപട്ടണങ്ങള്‍, താലൂക്ക് ആശുപത്രി പരിസരം
     മേഖല -സി.മേല്‍  പരാമര്‍ശിക്കാത്ത നഗരസഭാ പ്രദേശങ്ങള്‍ 

17).    ലൈസന്‍സിനുളള ഫീസ് :- വ്യാപാരം/തൊഴില്‍/കച്ചവട സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‍റെ പ്രാധാന്യം, വ്യാപാരത്തിന്‍റെ സ്വഭാവം, നടത്തുന്ന വ്യാപാരത്തിന്‍റെ തോത്, മുതല്‍ മുടക്ക് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ എ,ബി,സി. എന്നീ മൂന്ന് മേഖലകള്‍ തിരിച്ചുളള ഒന്നും രണ്ടും പട്ടികകളില്‍ അതാതിനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുളള ഏറ്റവും കുറഞ്ഞ നിരക്കിന് വിധേയമായി കൗണ്‍സില്‍/സെക്രട്ടറി നിശ്ചയിക്കുന്ന നിരക്കില്‍ വാര്‍ഷിക ലൈസന്‍സ് ഫീസ് ചുമത്തുന്നതാണ്.
18.    ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കുന്നതിന് സെക്രട്ടറിയോ, സെക്രട്ടറി അധികാരപ്പെടുത്തുന്ന മുനിസിപ്പാലിറ്റിയിലെ ഏതൊരു  ഉദ്യോഗസ്ഥനോ ലൈസന്‍സ് വ്യവസ്ഥകളുടെ ക്രമീകരണങ്ങളെ സംബന്ധിച്ച് അപ്പപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ഓരോ ലൈസന്‍സിയും ബാധ്യസ്ഥനാണ്.
19.    ലൈസന്‍സ് പുതുതായി എടുക്കുന്നതിനോ, പുതുക്കുന്നതിനോ ഉളള ഏതൊരു കെട്ടിടത്തിനും സ്ഥലത്തിനും മുനിസിപ്പാലിറ്റിയില്‍ ഒടുക്കേണ്ടതായിട്ടുളള മുഴുവന്‍ നികുതി കുടിശികയും മുനിസിപ്പല്‍ കെട്ടിടങ്ങളുടെ കാര്യത്തില്‍ മുഴുവന്‍ വാടക കുടിശ്ശികയും ഒടുക്കുകയും അപേക്ഷിക്കുന്നവരുടെ പേരിലോ സ്ഥാ?നത്തിനോ യാതൊരു തൊഴില്‍ നികുതി കുടിശ്ശികയും ഉണ്ടാകുവാനും പാടുളളതല്ല. ഏതെങ്കിലും തുക നഗരസഭയില്‍ ഒടുക്കാന്‍ ബാക്കിവരുത്തിയിട്ടുണ്ടെങ്കില്‍ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്.
20)    ഇരിട്ടി മുനിസിപ്പല്‍ അതിര്‍ത്തിക്കുളളില്‍ യാതൊരു പൊതുസ്ഥലത്തും ലൈസന്‍സ് എടുക്കാതെ വ്യാപാര/കച്ചവട സ്ഥാപനങ്ങള്‍ നടത്തിവരുന്നത് 1994 -ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 470 വകുപ്പ് പ്രകാരം ഇതിനാല്‍ നിരോധിച്ചിരിക്കുന്നു.
 21)  യന്ത്രസാമഗ്രികള്‍ സ്ഥാപിക്കേണ്ടുന്ന സംഗതിയില്‍ 1994 ലെ കെ എം ആക്ട്   448,449,450  വകുപ്പുകള്‍ പാലിക്കേണ്ടതും അത് അനുസരിച്ച് പട്ടിക 3 പ്രകാരം ഫീസ് ഈടാക്കുന്നതുമാണ്.

            ഇരിട്ടി നഗരസഭാ പരിധിയിലുള്ള ആവശ്യമുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനും    ലൈസൻസ് പുതുക്കുവാൻ/ പുതിയ അപേക്ഷ എന്നിവക്ക് ഓണ്‍ലൈന്‍ സംവിധാനംഏര്‍പെടുത്തിയിട്ടുണ്ട്‌ 

പ്രവര്‍ത്തനരീതി 

  Step 1: അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ / നേരിട്ടോ ഓൺലൈനായി ​ അപേക്ഷ സമര്‍പിക്കാം  

https://irittymunicipality.lsgkerala.gov.in/   എന്ന വെബ്‌സൈറ്റില്‍ ഇ സേവനങ്ങൾ ക്ലിക്ക് ചെയ്യുക .ഇതിൽ    വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് -സഞ്ചയ ലൈസൻസ് ഇ ഫയലിംഗ് മെനു വഴി-  അപേക്ഷകന്റെ വിവരങ്ങള്‍ രേഖപെടുത്തി , വസ്തു നികുതി, തൊഴിൽ നികുതി, മുൻ വർഷത്തെ ലൈസൻസ് രസീത് , മറ്റു അനുബന്ധ രേഖകൾ എന്നിവ അപ്‌ലോഡ്‌  ചെയ്ത് അപേക്ഷ സമർപ്പിക്കുക.

Step 2: ഓൺലൈൻ അപേക്ഷ , നഗരസഭയിൽ നിന്നും പരിശോധിച്ച്  ഫീസ്  അടക്കാനുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു മെസേജ്(SMS  )വഴി അപേക്ഷകന് ലഭിക്കും. 

Step 3: SMS ലഭിച്ചയുടൻ , SMS ലെ ഡിമാന്റ് നമ്പർ ഉപയോഗിച്ച് അക്ഷയയിലോ ( ഓൺലൈൻ ചെയ്ത ലോഗിനിൽ നിന്നോ)  അല്ലെങ്കില്‍ നേരിട്ട് നഗരസഭ മെയിന്‍ ഓഫീസിലോ  വന്ന് ഫീസ് അടക്കേണ്ടതാണ്.

Step 3: ഫീസ് അടച്ചതിന് ശേഷം അപേക്ഷകന്റെ ലൈസൻസ് ,വിവരങ്ങൾ പരിശോധിച്ചു ,ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍,ഹെൽത്ത് ഇൻസ്‌പെക്ടർ വെരിഫൈ ചെയ്തു ശേഷം ,ലൈസൻസ്  ,നഗരസഭ സെക്രട്ടറി  അപ്പ്രൂവ് ചെയ്യുന്നു ..

Step 4:  അപേക്ഷകര്‍ക്ക്       Download License എന്ന മെനു വഴി ഡിജിറ്റൽ സൈൻ ചെയ്ത ലൈസൻസ്  ഓൺലൈനായി ലൈസൻസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം  (അപേക്ഷ ഓൺലൈൻ ആയി എന്റർ ചെയ്ത ലോഗിനിൽ നിന്ന്  മാത്രം 

  ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കുവാൻ-  താഴെയുള്ള Click Here ബട്ടണ്‍ ക്ലിക്ക് ചെയ്യുക

Clickhere