പരിവർത്തനത്തിൻ്റെ ദ്രുതഗമനത്തിൽ മണ്ണും മണ്ണിന്റെ ഗന്ധമറിഞ്ഞ മനുഷ്യരും, അവരിൽ നിന്നു യർന്ന സാംസ്ക്കാരികത്തനിമയുടെ പിതൃത്വ സത്യ ങ്ങളും നമുക്ക് അന്യം നിന്നുപോവുകയാണ്. നമ്മുടെ പഞ്ചായത്തിന്റെ ഇന്നലകൾ വൈവിധ്യങ്ങളും വൈത രണികളും നിറഞ്ഞ സാമൂഹിക-സാംസ്കാരിക ചട്ട കൂടുകളാൽ ബന്ധിതമായിരുന്നു എന്ന് പറയാം. ഇന്ന് നാമറിയുന്ന കീഴൂർ-ചാവശ്ശേരി പഞ്ചായത്ത് ആദ്യകാ ലത്ത് കീഴൂരെന്നും ചാവശ്ശേരിയെന്നുമുള്ള രണ്ടു പഞ്ചാ യത്തുകളായിരുന്നു. എന്നാൽ, അതിന്റെ നിലനിന് ചുരുങ്ങിയ വർഷങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ കീഴൂരിൻ്റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ചുള്ള വസ്തുതുനിഷ്‌ഠമായ വിവരങ്ങൾ ലഭ്യമല്ലെ ങ്കിലും ചാവശ്ശേരിയെ സംബന്ധിക്കുന്ന ചരിത്രങ്ങൾ ഏറെ കുറേ കഥാവശേഷമാവാതെ ഇന്നും നിലനി ല്ക്കുന്നു.

ദശാബ്ദങ്ങൾക്ക് മുമ്പ് ശതഹോമൻ എന്ന മഹർഷി ഇവിടെ തപസ്സു ചെയ്‌തുകൊണ്ട് ചാവശ്ശേരി എന്ന പേർ സിദ്ധിച്ചതാണെന്നും അതല്ല കൊട്ടിയൂർ ദക്ഷയാ ഗവുമായി ബന്ധ‌പ്പെട്ട് ശതഹോമം നടത്തിയിരുന്ന സ്ഥലം ചാവശ്ശേരിയായി പരിണമിച്ചതാണെന്നുമുള്ള വ്യത്യസ്തവും ശക്തവുമായ ഐതിഹ്യങ്ങൾ ചാവ ശ്ശേരിയുമായി നബ്‌ധപ്പെട്ട് നിലവിലുണ്ട്. കോട്ടയം രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശം ശക്തമായ ജന്മി-കുടിയാൻ ബന്ധങ്ങളാൽ അധിഷ്‌ഠി തമായിരുന്നു. ഇവരുടെ കീഴിലുള്ള മറ്റ് ഭൂപ്രഭുക്കന്മാ രാവട്ടെ കർഷകരെ കഠിനമായി ചൂഷണം ചെയ്തി രുന്നു. രാജവംശത്തിൻ്റെ തെക്കേ കോവിലകം ആസ്ഥാ നായ ചാവശ്ശേരിയിലായിരുന്നു ഈ പ്രദേശത്തിന്റെ നോക്കി നടത്തിപ്പും മറ്റും. കോവിലകവുമായി ബന്ധ പ്പെട്ട് പ്രസിദ്ധങ്ങളായ ശ്രീകൃഷ്‌ണ-ശിവ ക്ഷേത്രങ്ങളും വലിയ ക്ഷേത്രകുളവും ഇന്നും നിലനില്ക്കുന്നു. എന്നാൽ, കോവിലകത്തിൻ്റെ അസ്ഥികൂടങ്ങൾ പോലും പിൻകാലത്ത് ചരിത്രത്തിൻ്റെ ഭാഗമായി മാറുകയാണു ണ്ടായത്.

മറ്റൊരു പ്രധാനപ്പെട്ട ജന്മിയായിരുന്നു കീഴൂരിടം വാഴുന്നവർ, വിശാലമായ ഭൂപ്രകൃതിയുടെ ഉടമസ്ഥരാ യിരുന്നു ഇവരെങ്കിലും കരിയാടി മലയുടെ അധീശത്വ ത്തെച്ചൊല്ലി കോട്ടയം രാജാവും കീഴൂരിടം വാഴുന്ന വരും തമ്മിൽ സംഘട്ടനങ്ങൾ നടന്നിട്ടുണ്ട്. ഈ ഏറ്റു മുട്ടലുകളിലാവട്ടെ കോട്ടയം തമ്പുരാന്റെ സൈനിക നേതൃത്വം കാരായി കുഞ്ഞിരാമനിലും കീഴൂരിടത്തി ന്റേത് കാരായി പൊക്കനിലുമായിരുന്നു. ഇതിൽ കീഴു രിടം ജയിക്കുകയും കരിയാടിമല കീഴൂരിടത്തിന്റെ അധീനതയിലാവുകയർ ചെയ്തു.

* നാടുകടത്താനും മാറ്റുവിലക്കാനും അധികാരമുണ്ടാ യിരുന്ന തമ്പുരാൻമാരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്ര ങ്ങളിലൊന്നുംതന്നെ താഴ്ന്ന ജാതിക്കാർക്ക് അയിത്ത ക്കുറ്റികൾക്ക് അപ്പുറം പ്രവേശനമില്ലായിരുന്നു. വ്യത്യ സ്ഥരായ ജാതിക്കാർക്ക് കുളിക്കുന്നതിന് കുളത്തിൽ വെവ്വേറെ കടവുകളുണ്ടായിരുന്നു. വർണ്ണാധിഷ്‌ഠിത മായ ഇത്തരം നിറം മങ്ങൾ ലംഘിച്ചാലുള്ള ശിക്ഷാ നട പടികളാവട്ടെ ഏറെ കർശനവുമായിരുന്നു. മുതലയ്ക്ക് സമാനമായ ജീവിയെ വളർത്തുന്ന മണ്ണൻകുണ്ടിൽ തള്ളിയിട്ടും പുകയിടൽ നടത്തിയുമുള്ള ക്രൂരമായ വധശിക്ഷാ രീതകളും അട്ടക്കുണ്ടിൽ നിർത്തിയും 'തോളത്തുവച്ചു'മുള്ള ശിക്ഷാ സമ്പ്രദായങ്ങളും ഉവയിൽ ചിലതുമാത്രം. എന്നാൽ, കേരളീയ സാംസ്കാരിക ചരിത്രത്തിൽ ദൂരവ്യാപകമായ ഫല ങ്ങളുളവാക്കിയ 1936ലെ ക്ഷേത്ര പ്രവേശന വിളംബ രവും 1946ലെ മലബാർ ക്ഷേത്രപ്രവേശന നിയമത്തി ന്റെയും ആദ്യ അലയൊലികൾ ഇവിടങ്ങളിലുമുണ്ടായി. നിയമത്തിൻ്റെ പിൻബലത്തിൽ അന്നത്തെ ന ഹിക-രാഷ്ട്രീയ നായകൻമാരായ എൻ.വി. കുങ്കൻ നായർ, ടി.കെ. നാരായണൻ എന്നിവർ കരിമ്പാല ന്മാരെ സംഘടിപ്പിച്ച് ക്ഷേത്രകുളത്തിൽ കുളിച്ചു. പാവ ശ്ശരിയുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിൽ ചിപ്ലവാത്മക ഫലങ്ങൾ ഉളവാക്കിയ ഒരു സംഭവമായി കുന്നു ഇത്. ഇതേത്തുടർന്ന് ശാന്തിക്കാരൻ കോട്ടയം മമ്പുരാനെ കണ്ട് പരാതി ബോധിപ്പിച്ചു. എന്നാൽ അന്നത്തെ ഭരണാധികാരി ശങ്കരവർമ്മ വലിയ രാജ, റിയമം തങ്ങൾക്ക് അനുകൂലമല്ലെന്ന് മനസ്സിലാക്കി ശാന്തിക്കാരനെ മടക്കി അയക്കുകയാണുണ്ടായത്. അക്കാലത്തെ പ്രസിദ്ധമായ മലമക്കാവ് ദേവസ്വത്തിന്റെ ചരിത്രാവശിഷ്ട‌ങ്ങൾ ഇന്നും നിലനില്ക്കുന്നു. അതു പോലെതന്നെ കീഴൂരിലും രാജ ഭരണത്തിന്റെ പ്രതീക മായി കോട്ടയുണ്ടായിരുന്നതായി ഈ പ്രദേശത്തിന് കോട്ടക്കുന്ന് എന്ന പേർ നിലനിൽക്കുന്നതിലൂടെ മന സ്സിലാക്കാം. ഇതുമായി ബന്ധപ്പെട്ട് ഒരു ശിവക്ഷേത്രം ഇന്ന് നാട്ടുകാരുടെ സഹകരണത്തോടെ പുനഃരുദ്ധരി ക്കപ്പെട്ടുവരികയാണ്.

ഫലഭൂയിഷ്ട‌മായ മണ്ണിൽ വിയർപ്പൊഴുക്കി കനകം വിളയിച്ച ഒരു വലിയ കർഷക സമൂഹവും അതിന്റെ ഫലം അനുഭവ ജന്മിമാരും തമ്മിൽ സംഘർഷാത്മ കബന്ധമായിരുന്നു. ആദ്യകാലത്ത് ചാവശ്ശേരിയിൽ നിലനിന്നിരുന്നത്. എന്നാൽ കീഴൂരിടത്തിന്റെ കീഴി ലുള്ള കർഷകരുമായി ജന്മിമാർക്ക് താരതമ്യേന നല്ല ബന്ധമായിരുന്നു എന്നു പറയാം. ചൂഷണാത്മക സാമൂ ഹിക-സമ്പദ്വ്യവസ്ഥ നിലനിന്നിരുന്ന കേരളീയ സമൂ ഹത്തിന്റെ പൊതു സ്വഭാവത്തിനൊപ്പം തന്നെയായി രുന്നു നമ്മുടെ പഞ്ചായത്തിലെ പ്രദേശങ്ങളും. കോട്ടയം തമ്പുരാനെയും കീഴൂരിടം ജന്മിയെയും പോലെതന്നെ ശക്തരായ ഭൂപ്രഭുക്കന്മാരായിരുന്നു ഉളി യിൽ മാത്രക്കൽ കൊയിലോട്ടറ തറവാട്. എരിഞ്ഞാ ലിൽ, പുതിയാറമ്പൻ തുടങ്ങിയ കുടുംബങ്ങൾ പുന്നാട് പ്രദേശത്തെ പഴയകാല മുസ്ലീം തറവാട്ടുകാരായിരുന്നു. അക്കാലത്തെ ബീറ്റു പോലീസുകാർ പുതിയാറമ്പൻ അടുത്തുപോയി ഒപ്പിട്ട് തിരിച്ചുപോകണം എന്ന അവസ്ഥ നിലനിന്നിരുന്നു. മേൽചാർത്തു നടത്തി ആദ്യ കുടിയാന്മാരെ ഒഴിവാക്കുക, വെച്ചുകാണൽ, പശു വിൻ നെയ്യ്, പച്ചക്കറി, പഞ്ചാരക്കലം, കോഴി എന്നീ സമ്പ്രദായങ്ങൾ കുടിയാന്മാർക്ക് ദുരിതം മാത്രം സമ്മാ നിച്ചവയായിരുന്നു.

വാരം, പുറപ്പാട്, വാശി, നുരി, വെച്ചുകാണൽ തുട ങ്ങിയ ചൂഷണ സമ്പ്രദായങ്ങൾക്കെതിരെ ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന ആ നാളുകളിൽ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്ത് സാധാരണക്കാർക്ക് പോലീസിന് പരാതികൾ നേരിട്ട് കൊടുക്കാമായിരുന്നില്ല. അധികാരിയുടെ യാഥാസ‌് വേണമായിരുന്നു. അക്കാലത്തെ പ്രമുഖ അധികാരിമാ രിൽ ഒരാളായിരുന്നു കോട്ടാൽ കുട്ട്യത്ത ഹാജി. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ കൊടുമ്പിരി കൊണ്ടി രുന്നപ്പോൾ ദേശീയ പ്രസ്ഥാനത്തിൻ നേതൃത്വത്തിൽ നമ്മുടെ പഞ്ചായത്തിൽ പ്രക്ഷോഭങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല. എന്നാൽ 1930 മുതൽ കർഷക പ്രസ്ഥാന ങ്ങൾക്ക് നല്ല വേരോട്ടമുള്ള പ്രദേശങ്ങളായിരുന്നു നമ്മുടേത്. 1935 മുതൽ കർഷസംഘം ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇരിട്ടി, കീഴൂർ, പുന്നാട്, ചാവശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ അക്കാ ലത്ത് പൊതുയോഗങ്ങൾ നടക്കാറുണ്ടായിരുന്നു. 1930-ലെ മലബാർ കുടിയായ്‌മ ബില്ലിന്റെ അടിസ്ഥന ത്തിൽ മദ്രാസ് ഗവൺമെൻ്റ മര്യാദപാട്ടം നിശ്ചയിച്ചു. കുടിയാന്മാർക്ക് അനുകൂലമായ ഈ നിയമത്തിൻ്റെ ആനുകൂല്യം ലഭിക്കാൻവേണ്ടി ഹരജി കൊടു ക്കാൻപോലും അവർ തയ്യാറായില്ല. എന്നാൽ, ഇവരെ ബോധവത്കരിച്ചുകൊണ്ട് ജന്മിമാർക്കെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘ ടിപ്പിക്കപ്പെട്ടു. ഈ പ്രക്ഷോഭങ്ങൾക്ക് പിൻകാലത്ത് കമ്യൂണിസ്റ്റുകാരായി മാറിയ ശങ്കരൻ നമ്പ്യാർ, എൻ.വി. കുങ്കൻ നായർ എന്നിവരും കെ.കെ. ചാത്തു ചെട്ടി യാർ, കെ.വി. നാണുമാരാർ, എൻ.കെ. ഗോവിന്ദൻ നമ്പ്യാർ തുടങ്ങിയവരും നേതൃത്വം നല്കി. ഇതിന്റെ ഫലമായി 100 സേർവാരം 60 സേർ ആയി കുറച്ചു. മാത്രമല്ല പാട്ടത്തിന് മാനദണ്‌ഡം നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി കൃഷിയിടം ഒന്നാംനമ്പർ നിലം, രണ്ടാംന മ്പർ നിലം മൂന്നാം നമ്പർ നിലം എന്നിങ്ങനെ തരംതി രിച്ചു.

1939-ൽ യുദ്ധഫണ്ടിലേക്ക് നിർബന്ധപ്പിരിപ്പ് ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയപ്പോൾ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സപ്തബർ 15-ന് മട്ടനൂരിൽ ചേർന്ന മർദ്ദക പ്രതിഷേധ പൊതുയോഗത്തിൽ നമ്മുടെ പഞ്ചായത്തിലെ പയ്യാട ക്കൻ ശങ്കരൻ നമ്പ്യാർ, എൻ.കെ. ഗോവിന്ദൻ നമ്പ്യാർ, എൻ. വി. കുങ്കൻ നായർ എന്നിവർ പങ്കെടുക്കുകയും ക്രൂരമർദ്ദനത്തിനിരയായി അറസ്റ്റു വരിക്കുകയും ചെയ്തു.

ഈ രാഷ്ട്രീയ-സാമൂഹിക നായകർക്കു പുറമേ വ്യവസായ പ്രമുഖനായ എ.കെ. കാദർകുട്ടിയും ജസ്റ്റിസ് ഇ.കെ. മൊയ്‌തുവും നമ്മുടെ പഞ്ചായത്തിൽ ജനിച്ചു വളർന്നുവരാണെന്നത് അഭിമാനകരമായ വസ്‌തുതകളാണ്.

1955-ൽ കീഴൂരും ചാവശ്ശേരിയുമെന്ന് പ്രത്യേകം പ്രത്യേകം പഞ്ചായത്തുകളായി രൂപീകരിക്കപ്പെട്ടു എങ്കിലും കേവലം 7 വർഷക്കാലം മാത്രമേ നിലനി ന്നുള്ളു. ആദ്യകാലത്ത് നിശ്ചിത വരുമാനക്കാർക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അന്ന് കൈപൊക്കി വോട്ടായിരുന്നു നിലനിന്നിരുന്നതെങ്കിലും സ്ത്രീകൾക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. അന്നത്തെ പഞ്ചായത്തുകൾക്ക് ഭരണരംഗത്ത് സിവിൽകോടതിയുടെ അധികാരമുണ്ടായിരുന്നെങ്കിലും വരുമാനത്തിൻ്റെ അപര്യാപ്‌തതമൂലം നിർമ്മാണ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധചെലുത്താൻ കഴി ഞ്ഞിട്ടില്ല. എങ്കിലും പരിമിതികൾക്കകത്ത് നിന്നുകൊണ്ട് ഗ്രാമപ്രദേശങ്ങളിൽ റോഡുകളും പാലങ്ങളും നിർമ്മി ക്കുന്നത് പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്ന കാര്യം പ്രസ്ത‌ാവ്യമാണ്. കീഴൂർ പഞ്ചായത്തിൻ്റെ ആദ്യപ്രസിഡണ്ട് കെ.

കുഞ്ഞിമാധവൻ വാഴുന്നവരും വൈസ് പ്രസിഡണ്ട് കോറോത്താൻ അനന്തനുമായിരുന്നു. ചാവശ്ശേരി പഞ്ചായത്തിന്റെ ആദ്യപ്രസിഡണ്ട് വി.കെ. അച്ചുതനും വൈസ് പ്രസിഡണ്ട് എം.കെ.കുഞ്ഞിക്കണ്ണൻ നമ്പ്യാരുമായിരുന്നു. 1961-ലെ കേരളസർക്കാർ വിജ്‌ഞാപന പ്രകാരം 1963-ൽ ഇരൂപഞ്ചായത്തുകളെയും കൂട്ടിച്ചേർത്ത് കീഴൂർ-ചാവശ്ശേരി പഞ്ചായത്ത് നിലവിൽ വന്നു. പഞ്ചായത്തിൻ്റെ ആദ്യത്തെ പ്രസിഡണ്ട് എ.കെ.അബ്ദു റഹ്മാനും വൈസ് പ്രസിഡണ്ട് എൻ.വി. കുങ്കൻ നായരുമായിരുന്നു. 2015 നവംബർ 1 നാണ് കീഴൂർ ചാവശ്ശേരി പഞ്ചായത്ത് ഇരിട്ടി നഗരസഭയായി ഉയർത്തിയത്. ശ്രീ പി പി അശോകൻ പ്രഥമ നഗരസഭ ചെയർമാനായി. 2020 ൽ നഗരസഭയുടെ രണ്ടാമത്തെ ഭരണ സമിതി നിലവിൽ വന്നു ശ്രീമതി കെ ശ്രീലതയായിരുന്ന രണ്ടാമത്തെ നഗരസഭ ചെയർപേഴ്സൺ. 2025 ൽ നിലവിലെ നഗരസഭയുടെ മൂന്നാമത്തെ ഭരണ സമിതി അധികാരത്തിൽ വന്നു. ശ്രീ വി വിനോദ് കുമാറാണ് നിലവിലെ നഗരസഭ ചെയർപേഴ്സൺ

Images
IRITTY
irittymunicipality@gmail.com 0490 2433344