19

നഗരസഭ ശുചിത്വ സന്ദേശറാലിയും ബീക്കൺടൗൺ പ്രഖ്യാപനവും 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന സ്വച്ഛസർവേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി "നമ്മുടെ നഗരം ശുചിയായി സൂക്ഷിക്കാം" എന്ന ആശയത്തെ മുൻനിർത്തി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പയിഞ്ചേരി മുക്ക് മുതൽ ഇരിട്ടി പാലം വരെ ശുചിത്വ സന്ദേശറാലി നടത്തി. ജനപ്രതിനിധികളും ,N S S വളണ്ടിയർമാരും സ്കൗട്ട് &ഗൈഡ്സ് വിദ്യാർത്ഥികളും, ഹരിത കർമ്മസേന അംഗങ്ങളും, നഗരസഭ ജീവനക്കാരും റാലിയിൽ അണിനിരന്നു. തുടർന്ന് നടന്ന പരിപാടിയിൽ നഗരസഭയിലെ ബീക്കൺ ടൗണായി പയഞ്ചേരിമുക്ക് നഗരസഭ ചെയർപേഴ്സൺ പ്രഖ്യാപനം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി എൻ.കെ.അലി അഷ്ക്കർ സ്വാഗതം പറഞ്ഞു. സ്റ്റാറ്റിംങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി.അബ്ദുൾ റഷീദ്, ആർ.കെ.ഷൈജു, ക്ലിൻ സിറ്റി മാനേജർ ചാർജ് ഷാജി.പി.എം എന്നിവർ ആശംസകൾ നേർന്നു നഗരസഭ ജെ.എച്ച് ഐ മനോജ് നന്ദി പറഞ്ഞു.