അകം തുരുത്തി ദ്വീപ്. 

അകംതുരുത്തി

ധർമ്മടം തുരുത്തു പോലെ സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് അകം തുരുത്തി ദ്വീപിനെയും ഇക്കോ ടൂറിസം കേന്ദ്രമാക്കി ഒരുക്കാൻ പദ്ധതിയിടുന്നത്. കാഴ്ച്ചക്കാരിൽ പുഴയുടെയും പച്ചപ്പിൻ്റെയും വശ്യ ഭാവങ്ങൾ നിറയ്ക്കുന്ന കൊച്ചു ദ്വീപാണ് അകം തുരുത്തി. ഇരിട്ടി – എടക്കാനം – പഴശ്ശി പദ്ധതി റോഡിന്റെയും ഇരിട്ടി – തളിപ്പറമ്പ് തയുടെയും ഇടയിൽ ഇരിട്ടി നഗരസഭയിലെ വള്ള്യാടിനും പായം പഞ്ചായത്തിലെ പെരുവംപറമ്പിനും മദ്ധ്യത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. പഴശ്ശി ജലാശയത്തിൽ നാല്‌ ഭാഗവും ജലത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പച്ചത്തുരുത്താണ് അകംതുരുത്തി ദ്വീപ്. 16 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപ് കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാൻ സാധ്യതയുള്ള പ്രദേശമാണ്

എടക്കാനം റിവർവ്യൂപോയിന്‍റ്

edakkanam

എടക്കാനം റിവർ വ്യൂ പോയിൻ്റ് ജില്ലയിലെ എണ്ണപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാകുന്നു. അവധി ദിവസങ്ങളിൽ പുലർച്ചെമുതൽ രാത്രിവരെയും പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ടും വൻ സന്ദർശകത്തിരക്കാണിവിടെ. ഇരിട്ടിപ്പുഴയും പുഴ രൂപപ്പെടുത്തിയ അകംതുരുത്തി ദ്വീപും പുഴയോരത്തെ പച്ചപ്പാർന്ന പുൽത്തകിടികളും പ്രത്യേകതയാണ്. വനസാന്നിധ്യം പോലെ പടർന്നുപന്തലിച്ച പഴശി പദ്ധതിയുടെ തീരങ്ങൾ ഉൾപ്പെട്ട പത്തേക്കറിലുള്ള മനോഹാരിത ആരെയും ആകർഷിക്കും. കോടമഞ്ഞിന്റെ പുതപ്പണിഞ്ഞതാണ് പരിസരം. കനത്ത മഴയുടെ ഇരമ്പലും സസ്യ-- ജന്തു വൈവിധ്യവും പ്രദേശത്തെ പ്രകൃതി നിരീക്ഷകരുടെ പ്രിയ ഇടമാക്കുന്നു

 

Image removed.

 

irittymunicipality@gmail.com 0490 2433344