SBM

2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന സ്വച്ചത ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസ്റ്റ് കേന്ദ്രമായ എടുക്കാനം റിവർവ്യൂ പോയിന്റിൽ  സംഘടിപ്പിച്ച ക്ലിനിംങ്ങ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ കെ ഷൈജു സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ കെ സോയ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായധനിഷ പി, ജിഷ പി.വി എന്നിവർ സംസാരിച്ചു. കൗൺസിലർമാർക്ക് പുറമെ ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ,ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സ്വച്ഛത ഹി സേവ യുടെ ഭാഗമായി മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു