TOOFAN

ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇരിട്ടി നഗരസഭയിലും സമാന്തരമായി പരിപാടികൾ  പോലീസിന്റെയും നഗരസഭയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. രാവിലെ 11.00 മണിക്ക് ബഹു ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം  ചെയ്ത പരിപാടി നഗരസഭയിൽ തത്സമയം പ്രക്ഷേപണം ചെയ്തു. ഇരിട്ടി നഗരസഭ ഓഫീസിന് മുന്നിൽ ബഹു നഗരസഭ ചെയർപേഴ്സൺ തൂഫാൻ ഫ്ലാഗ് ഉയത്തി. തുടർന്ന് തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം. ' തൂഫാൻ വാരിയർ' ബാഡ്‌ജ് വിതരണം, ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.  പരിപാടിയിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീ വി വിനോദ് കുമാർ, വൈസ് ചെയർപേഴ്സൺ ശ്രീമതി സോയ കെ, സ്റ്റാന്‍റി് കമ്മിറ്റി ചെയർമാൻമാർ, ,ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടർങ്ങി നിരവധി ആളുകൾ പങ്കെടുത്തു.