NEWS 21

ഇരിട്ടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവഴിച്ച്  പറയനാട് അങ്കണവാടി ക്ക് വേണ്ടി പണിത പുതിയ കെട്ടിടത്തിൻ്റെ ഉത്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ്കുര്യൻ നിർവ്വഹിച്ചു.ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു..നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ, ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി. ധനിഷ നഗരസഭ മുൻ ചെയർപേഴ്സൺ കെ. ശ്രീലത നഗരസഭ സെക്രട്ടറി എൻ.കെ. അലി അസ്ഹർ, മുൻസിപ്പൽ എഞ്ചിനിയർ രമേഷ് കുമാർ, മുൻ നഗരസഭ കൗൺസിലർ   കെ. അനിത സി.ഡി.പി.ഒ. ഷീന എം. കണ്ടത്തിൽ, എം.ജിനചന്ദ്രൻ, പി. മോഹനൻ, കെ.വി.രാമചന്ദ്രൻ ,അനിൽകുമാർ.എം. ഇ.അശോകൻ. ഐ.സി.ഡി.എസ് സുപ്പർ വൈസർ ബീന എന്നിവർ സംസാരിച്ചു. പറയനാട് പഴശ്ശിരാജ ക്ലബ്ബ് സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം പണി കഴിപ്പിച്ചത്.