ഇരിട്ടി നഗരസഭയുടെയും ,കിഴൂർ-ചാവശ്ശേരി കൃഷി ഭവൻ്റെയും സംയുക്ത നേതൃത്വത്തിൽ പറയനാട് ആക്കൽവയലിൽ സംഘടിപ്പിച്ച ഞാറ്നടീൽ ഉത്സവം കാർഷിക പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അഞ്ജു, പാടശേഖര സമിതി പ്രസിഡണ്ട് പി..മോഹനൻ, സെക്രട്ടറി കെ.എം മാധവൻ നമ്പ്യാർ ക്യഷി അസിസ്റ്റൻ്റ് രേഖ പി.ആർ, പാടശേഖര സമിതി അംഗങ്ങളായ അബ്ദുൾ റസാഖ്, പി.വി.കേളു, സി.ശ്രീധരൻ, പി സത്യൻ, പി.അജയകുമാർ, നിധിൻ നാരായണൻ, ബാലകൃഷ്ണൻ.സി എന്നിവർ സംസാരിച്ചു.2 ഹെക്ടർ വരുന്ന ആക്കൽ വയലിൽ രണ്ടാം വിളയുടെ ഭാഗമായുള്ള ഞാറ് നടീലാണ് സംഘടിപ്പിച്ചത്ക ർഷകരെയും കാർഷിക മേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ നാട്ടിൽ കൃഷിയുടെ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നു. നാടിന്റെ വികസനത്തോടൊപ്പം കർഷകന്റെ ഉന്നമനവുമാണ് ഇത്തരം പ്രവർത്തനങ്ങളിലുടെ ലക്ഷ്യമാക്കുന്നത്.
PUNNAD, IRITTY
irittymunicipality@gmail.com
0490 2433344
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 28-Sep-2026 23:44:25
IRITTY MUNICIPALITY
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്