ഇരിട്ടി മുൻസിപ്പാലിറ്റി, കിഴൂർ-ചാവശ്ശേരികൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.നഗരസഭ ഹാളിൽ ബഹു കേരള വൈദ്യുത - പരിസ്ഥിതി പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് മികച്ചകർഷകരെ ആദരിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യുട്ടി ഡയറക്ടർ സീമ സഹദേവൻ പദ്ധതി വീശദീകരണം നടത്തി. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി. അബ്ദുൾറഷീദ്, ഷൈജു ആർ.കെ, ധനിഷ.പി, ജിഷ പി.വി, രാജൻ കെ ,കൗൺസിലർ രാധ.വി, മുൻസിപ്പൽ സെക്രട്ടറി അൻഷിദ്.കെ,
സി.സി.എസ് ചെയർപേഴ്സൺ കെ. സ്മിത, എൻ.രാജൻ, പി.കുട്ടിയപ്പ മാസ്റ്റർ, നസിർ.സി.സി, പി.സുനിൽകുമാർ, ഗീത.എം, സി.കെ.ശശിധരൻ, പി.ബഷീർ, പി.മോഹനൻ, പി.എം പ്രശോഭ്, എ.സുധാകരൻ കെ.മുഹമ്മദലി ,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സന്ധ്യ പി.ടി, കൃഷി ഓഫിസർ അഞ്ജു പി, കൃഷി അസിസ്റ്റൻ്റ് രേഖ.കെ.ആർ എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മികച്ച കർഷകരായി തിരഞ്ഞെടുത്ത ടി.വി.കുഞ്ഞിരാമ കുറുപ്പ് (നടുവനാട്) കുഞ്ഞിരാമൻ കെ.കെ (പറയനാട്) സി.പി.ചന്ദ്രൻ (താവിലക്കുറ്റി) സരസ്വതി. സി.വി(മിത്തലെ പുന്നാട്) വിജയൻ.പി.കെ(മിത്തലെ പുന്നാട്) ഷൈജു .പി(ചാവശ്ശേരി) സുരേഷ്ബാബു(കുറുവേരി) മാസ്റ്റർ സാവന്ത് കൃഷ്ണ(കല്ലങ്ങോട്) എന്നിവർക്ക് ആദരവ് നൽകി.ദിനാചരണത്തോടനുബന്ധിച്ച് പുന്നാട് ടൗണിൽ കർഷക റാലിയും സംഘടിപ്പിച്ചു.