ചരിതം
------------------------------------------------------------------------------------------------------------------------------------------------
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്റ്റർ ചെയ്ത് നൽകി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മൺകട്ടയും വൈക്കോൽ മേഞ്ഞ മേൽക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കൾ പണിതു. പൂഴിയിൽ വിരലുകൾ ചേർത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങൾ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു തന്നു. കരിക്കിൻതൊണ്ടിൽ പൂഴിയും തോർത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ. 1914 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ പള്ളിക്കൂടത്തെ ഏറ്റെടുത്ത് സർക്കാർ വിദ്യാലയമാക്കി. ആ വർഷം തന്നെ ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയ പത്രപ്പരസ്യത്തെ തുടർന്ന് ചൊക്ലി നെരുവമ്പ്രം സ്വദേശിയായ, പത്തൊൻപതുകാരനായ നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ ചാവശ്ശേരി സ്ക്കൂളിലെ ആദ്യ അധ്യാപകനായി എത്തിച്ചേർന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് നാടും വീടും ഉപേക്ഷിച്ച് , തലശ്ശേരി-കുടക് മൺപാതയിലൂടെ നഗ്നപാദനായി, തലപ്പാവും വെള്ളമുണ്ടും ഉത്തരീയവുമായി, നടന്നെത്തിയ അദ്ദേഹമാണ് ചാവശ്ശേരിയുടെ ആദ്യ സർക്കാർ അംഗീകൃത അധ്യാപകൻ. ഈ ഏകാധ്യാപക വിദ്യാലയം രസകരമായ പലതും പുതുതലമുറയ്ക്ക് നൽകുന്നു. ഒരു ബെഞ്ചിൽ ഒന്നാം ക്ലാസ്സും ചേർത്തിട്ട മറ്റൊരു ബെഞ്ചിൽ, പുറംതിരിഞ്ഞിരിക്കുന്ന രണ്ടാം ക്ലാസ്സുകാരും. കുറെ സമയം ഒന്നാം ക്ലാസ്സുകാരെയും തുടർന്ന് രണ്ടാം ക്ലാസ്സുകാരെയും പഠിപ്പിക്കും. അവധി ദിവസം അധ്യാപകനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന രക്ഷിതാക്കൾ. രക്ഷിതാക്കളുടെ മുന്നിൽ വെച്ച് അധ്യാപകൻ കുട്ടികളെ വടികൊണ്ട് അടിക്കുക, മറ്റ് ശിക്ഷകൾ നൽകുക. ശിക്ഷണത്തിനൊപ്പം ശിക്ഷയ്ക്കും മഹിമ നൽകിയ ഒരു കാലത്തിന്റെ നാട്ടുവർത്തമാനം.
1957 ൽ യു. പി. സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. ചാവശ്ശേരി സ്വദേശിയായ ശ്രീ. രാഘവവാര്യർ പ്രഥമാധ്യപകനായെത്തി, തുടർന്ന് 1980 ൽ ഹൈസ്ക്കൂളായും 1997ൽ ഹയർസെക്കന്ററി സ്ക്കൂളായും ഉയർന്നു വന്നു.
അടിസ്ഥാന വിവരങ്ങൾ
------------------------------------------------------------------------------------------------------------------------------------------------
| സ്ഥാപിതം | 1911 | ||
|---|---|---|---|
| ഫോൺ | 0490 2433830 | ||
| ഇമെയിൽ | chavasseryghss14052@gmail.com | ||
| വെബ്‍സൈറ്റ് | http://ghsschavassery.blogspot.in/ | ||
| സ്കൂൾ കോഡ് | 14052 (സമേതം) | ||
| എച്ച് എസ് എസ് കോഡ് | 13001 | ||
| റവന്യൂ ജില്ല | കണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി | ||
| ഉപജില്ല | ഇരിട്ടി | ||
| ലോകസഭാമണ്ഡലം | കണ്ണൂർ | ||
| നിയമസഭാമണ്ഡലം | പേരാവൂർ | ||
| താലൂക്ക് | ഇരിട്ടി | ||
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിട്ടി മുനിസിപ്പാലിറ്റി | ||
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ | ||
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം | ||
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി | ||
| സ്കൂൾ തലം | പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ | ||
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികൾ | - | ||
| പെൺകുട്ടികൾ | - | ||
| ആകെ വിദ്യാർത്ഥികൾ | - | ||
| അദ്ധ്യാപകർ | - | ||
| ആൺകുട്ടികൾ | - | ||
| പെൺകുട്ടികൾ | - | ||
| ആകെ വിദ്യാർത്ഥികൾ | - | ||
| അദ്ധ്യാപകർ | - | ||
| പ്രിൻസിപ്പൽ | മൻസൂർ കിനാക്കൂൽ | ||
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഗഫൂർ സി എ | ||
| പി.ടി.എ. പ്രസിഡണ്ട് | ശ്രീനിവാസൻ കെ കെ | ||
| എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ കെ |
സേവനങ്ങൾ
------------------------------------------------------------------------------------------------------------------------------------------------
ക്രമ നം | ലഭ്യമാകുന്ന സേവനം | പാലിക്കേണ്ട നിബന്ധനകൾ | സമയപരിധി | ||||||
1 | വിദ്യാർത്ഥികൾക്കുള്ള അഡ്മിഷൻ | 1 മുതൽ 12 വരെ ക്ലാസുകൾ. ഇംഗ്ലീഷ് മലയാളം മീഡിയം, പ്രീപ്രൈമറി |
| ||||||
2 | ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് | നിശ്ചിത ഫോറത്തിലുള്ള അപേക്ഷ | 3 ദിവസം | ||||||
3 | അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ് | വെള്ളക്കടലാസിൽ 5 രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും വിദ്യാർത്ഥിയുടെ പേരിൽ വാങ്ങിയ 50 രൂപയുടെ മുദ്ര പത്രവും | 3 ദിവസം | ||||||
4 | സ്കൂൾ സർട്ടിഫിക്കറ്റ് | വെള്ളകടലാസിൽ എഴുതിയ അപേക്ഷ | 3 ദിവസം | ||||||
5 | ജനന തീയ്യതി സർട്ടിഫിക്കറ്റ് | വെള്ളകടലാസിൽ എഴുതിയ അപേക്ഷ | 3 ദിവസം | ||||||
6 | വിവിധ തരം സ്കോളർഷിപ്പുകൾ | വിശദാംശങ്ങൾ സ്കൂൾ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് |
|