| NEWS 19 | നഗരസഭ ശുചിത്വ സന്ദേശറാലിയും ബീക്കൺടൗൺ പ്രഖ്യാപനവും 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന സ്വച്ഛസർവേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി "നമ്മുടെ നഗരം ശുചിയായി സൂക്ഷിക്കാം" എന്ന ആശയത്തെ മുൻനിർത്തി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പയിഞ്ചേരി മുക്ക് മുതൽ ഇരിട്ടി പാലം വരെ ശുചിത്വ സന്ദേശറാലി നടത്തി. ജനപ്രതിനിധികളും ,N S S വളണ്ടിയർമാരും സ്കൗട്ട് &ഗൈഡ്സ് വിദ്യാർത്ഥികളും, ഹരിത കർമ്മസേന അംഗങ്ങളും, നഗരസഭ ജീവനക്കാരും റാലിയിൽ അണിനിരന്നു. തുടർന്ന് നടന്ന പരിപാടിയിൽ നഗരസഭയിലെ ബീക്കൺ ടൗണായി പയഞ്ചേരിമുക്ക് നഗരസഭ ചെയർപേഴ്സൺ പ്രഖ്യാപനം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി എൻ.കെ.അലി അഷ്ക്കർ സ്വാഗതം പറഞ്ഞു. സ്റ്റാറ്റിംങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി.അബ്ദുൾ റഷീദ്, ആർ.കെ.ഷൈജു, ക്ലിൻ സിറ്റി മാനേജർ ചാർജ് ഷാജി.പി.എം എന്നിവർ ആശംസകൾ നേർന്നു നഗരസഭ ജെ.എച്ച് ഐ മനോജ് നന്ദി പറഞ്ഞു. |
|
| NEWS 18 | 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന സ്വച്ഛത ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ നഗരം ശുചിയായി സൂക്ഷിക്കാം എന്ന ആശയത്തെ അടിസ്ഥാനമാക്കി പയഞ്ചേരിമുക്ക് മുതൽ ഇരിട്ടി പാലം വരെയുള്ള നഗര കേന്ദ്രം ബഹുജന പങ്കാളിത്തത്തോടെ മെഗാ ക്ലിനിംഗ് ഡ്രൈവ് നടത്തി ശുചികരിച്ചു. ശുചികരണ പ്രവർത്തികളുടെ ഉത്ഘാടനം ഇരിട്ടി പഴയ സ്റ്റാൻ്റിൽ വെച്ച് നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി എൻ.കെ.അലി അഷ്ക്കർ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അബ്ദുൾ റഷീദ് വി.പി, ആർ.കെ.ഷൈജു, കെ.രാജൻ, ധനിഷ പി., ജിഷ പി.വി, ക്ലിൻ സിറ്റി മാനേജർ ചാർജ് ഷാജി പി.എം എന്നിവർ സംസാരിച്ചു. ഇരിട്ടി ഹയർ സെക്കൻട്രി സ്ക്കൂളിലെ എൻ.എസ്.എസ് ട്രൂപ്പ് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ജനപ്രതിനിധികൾ,വ്യാപാരികൾ, യുവജന സംഘടന പ്രവർത്തകർ , വർക്ക്ഷോപ്പ് തൊഴിലാളികൾ, എൻ.എൻ.എസ് വളണ്ടിയർമാരായ വിദ്യാർത്ഥികൾ, മഹിള സംഘടന പ്രവർത്തകർ, ഹരിതസേന അംഗങ്ങൾ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ഹോട്ടൽ ആൻറ് റസ്‌റ്റോറൻ്റ് , വഴിയോര കച്ചവട തൊഴിലാളികൾ ഉൾപ്പെടെ വിവിധ മേഖലയിലുള്ളവരുടെ പങ്കാളിത്തത്തോടെ ഇരിട്ടി പട്ടണം ശുചികരിച്ചു. കള്റോഡ് മുതൽ പയിഞ്ചേരിമുക്ക് വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശവും, വാർഡ് കളിലും ഒക്ടോബർ 1ന് ശുചീകരണം നടത്തിയിരുന്നു |
|
| NEWS 17 | ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇരിട്ടി നഗരസഭയിലും സമാന്തരമായി പരിപാടികൾ പോലീസിന്റെയും നഗരസഭയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. രാവിലെ 11.00 മണിക്ക് ബഹു ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത പരിപാടി നഗരസഭയിൽ തത്സമയം പ്രക്ഷേപണം ചെയ്തു. ഇരിട്ടി നഗരസഭ ഓഫീസിന് മുന്നിൽ ബഹു നഗരസഭ ചെയർപേഴ്സൺ തൂഫാൻ ഫ്ലാഗ് ഉയത്തി. തുടർന്ന് തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം. ' തൂഫാൻ വാരിയർ' ബാഡ്‌ജ് വിതരണം, ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പരിപാടിയിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീ വി വിനോദ് കുമാർ, വൈസ് ചെയർപേഴ്സൺ ശ്രീമതി സോയ കെ, സ്റ്റാന്‍റി് കമ്മിറ്റി ചെയർമാൻമാർ, ,ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടർങ്ങി നിരവധി ആളുകൾ പങ്കെടുത്തു. |
|
| NEWS 16 | 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന സ്വച്ചത ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസ്റ്റ് കേന്ദ്രമായ എടുക്കാനം റിവർവ്യൂ പോയിന്റിൽ സംഘടിപ്പിച്ച ക്ലിനിംങ്ങ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ കെ ഷൈജു സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ കെ സോയ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായധനിഷ പി, ജിഷ പി.വി എന്നിവർ സംസാരിച്ചു. കൗൺസിലർമാർക്ക് പുറമെ ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ,ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സ്വച്ഛത ഹി സേവ യുടെ ഭാഗമായി മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു
|
|
| NEWS 15 | 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന സ്വച്ചത ഹി സേവ ക്യാമ്പയിൻ -സ്വച്ഛ് പാഠശാല- പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പുന്നാട് എൽ പി സ്കൂളിൽ നടത്തിയ ബോധവത്കരണ ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ധനിഷ,വാർഡ് കൗൺസിലർ പ്രജീഷ് , കൗൺസിലർ അമൃത, ആരോഗ്യ വിഭാഗം ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.പബ്ലിക് ഹെൽത് ഇൻസ്‌പെക്ടർ മനോജ് നല്ല നാല് വർത്തമാനം ക്യാമ്പയിനോടാനുബന്ധിച്ച് ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നതിനെപ്പറ്റി കുട്ടികൾക്ക് ക്ലാസ്സ് നൽകി. |
|
| NEWS 14 | ഇരിട്ടി നഗരസഭയുടെയും ,കിഴൂർ-ചാവശ്ശേരി കൃഷി ഭവൻ്റെയും സംയുക്ത നേതൃത്വത്തിൽ പറയനാട് ആക്കൽവയലിൽ സംഘടിപ്പിച്ച ഞാറ്നടീൽ ഉത്സവം കാർഷിക പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അഞ്ജു, പാടശേഖര സമിതി പ്രസിഡണ്ട് പി..മോഹനൻ, സെക്രട്ടറി കെ.എം മാധവൻ നമ്പ്യാർ ക്യഷി അസിസ്റ്റൻ്റ് രേഖ പി.ആർ, പാടശേഖര സമിതി അംഗങ്ങളായ അബ്ദുൾ റസാഖ്, പി.വി.കേളു, സി.ശ്രീധരൻ, പി സത്യൻ, പി.അജയകുമാർ, നിധിൻ നാരായണൻ, ബാലകൃഷ്ണൻ.സി എന്നിവർ സംസാരിച്ചു.2 ഹെക്ടർ വരുന്ന ആക്കൽ വയലിൽ രണ്ടാം വിളയുടെ ഭാഗമായുള്ള ഞാറ് നടീലാണ് സംഘടിപ്പിച്ചത്ക ർഷകരെയും കാർഷിക മേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ നാട്ടിൽ കൃഷിയുടെ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നു. നാടിന്റെ വികസനത്തോടൊപ്പം കർഷകന്റെ ഉന്നമനവുമാണ് ഇത്തരം പ്രവർത്തനങ്ങളിലുടെ ലക്ഷ്യമാക്കുന്നത്. |
|
| NEWS 13 | നഗരസഭയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൈത്താങ്ങായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10ലക്ഷം രൂപ ചിലവഴിച്ച് ചാവശ്ശേരി ഗവ: ഹയർ സെക്കൻട്രി സ്കൂളിന് സൗണ്ട് സിസ്റ്റവും ,ലാപ്ടോപ്പും,ഉളിയിൽ ഗവ:യു.പി .സ്ക്കൂളിനും നൽകിയ ലാപ് ടോപ്പിൻ്റെയും വിതരണം നഗരസഭ ചെയർപേഴ്സൺ വി.വിനോദ്കുമാർ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസസ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.രാജൻ കൗൺസിലർമാരായ സി.എം. രമ്യ, സി.രജീഷ്, പി. സീനത്ത്, വി.രാജീവൻ, ഷബ്നാസ് അഷറഫ്, കെ.അനിത, സെക്രട്ടറി ഇൻ ചാർജ് രമേശ്കുമാർ എൻ ,ഹയർ സെക്കൻട്രി പ്രിൻസിപ്പൽ മൻസൂർ കിണാകൂൽ,ഇംപ്ലിമെൻ്റ് ഓഫിസർ അബ്ദുൾ ഗഫൂർ, ഉളിയിൽ ഗവ:യു .പി .സ്ക്കൂൾ ഹെഡ്മിസ്ട്ര് വിചിത്രടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീനിവാസൻ, മദർ പി.ടി.എ പ്രസിഡണ്ട് ജിഷ.കെ, സ്റ്റാഫ് സെക്രട്ടറി വി.വി.വിനോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു |
|
| NEWS 12 | ഇരിട്ടി മുൻസിപ്പാലിറ്റി, കിഴൂർ-ചാവശ്ശേരികൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.നഗരസഭ ഹാളിൽ ബഹു കേരള വൈദ്യുത - പരിസ്ഥിതി പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് മികച്ചകർഷകരെ ആദരിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യുട്ടി ഡയറക്ടർ സീമ സഹദേവൻ പദ്ധതി വീശദീകരണം നടത്തി. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി. അബ്ദുൾറഷീദ്, ഷൈജു ആർ.കെ, ധനിഷ.പി, ജിഷ പി.വി, രാജൻ കെ ,കൗൺസിലർ രാധ.വി, മുൻസിപ്പൽ സെക്രട്ടറി അൻഷിദ്.കെ, |
|
| NEWS 11 | നഗരസഭയിലെ സിഡിഎസിന്റെ അഭിമുഖത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബൾക്ക് ലോണിൻ്റെ വിതരണ ഉദ്ഘാടനം നഗരസഭ ഹാളിൽ വച്ച് ചെയർപേഴ്സൺ വിനോദ് കുമാർ സി.ഡി.എസ് മെമ്പർ ലതയ്ക്ക് ചെക്ക് നിർവഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ കെ.സ്മിത അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ ആർ.കെ.മിനി സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധനിഷ. പി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. രാജൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. കെ.ഷൈജു, കുടുംബശ്രീ ചാർജ് ഓഫീസർ നമിത നാരായണൻ എന്നിവർ സംസാരിച്ചു. ടൈലറിങ് യൂണിറ്റ്, പലഹാരം നിർമ്മാണ യൂണിറ്റ്, കാർഷിക പ്രവർത്തനങ്ങൾ, മൃഗസംരക്ഷണ യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിനു വേണ്ടി 30 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 256 അംഗങ്ങൾക്കായി ഒരു കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ ലോണായി അനുവദിച്ചു |
|
| NEWS 10 | ഇരിട്ടി നഗര സഭയുടെയും കുടുംബശ്രീ സി.ഡി.എസ് വട്ടക്കയം ജെ.എൽ.ജി ഗ്രൂപ്പി ൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒളയം വയലിൽ നടന്ന മഴപ്പൊലിമയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നവ്യ സി സന്തോഷ് സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ രജനി പി എം ഉപജീവന ഉപസമിതി കൺവീനർ ശ്രീ ജ പി.കെ എന്നിവർ സംസാരിച്ചു |
|