NEWS 13

നഗരസഭയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൈത്താങ്ങായി 2025-26 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി 10ലക്ഷം രൂപ ചിലവഴിച്ച്‌ ചാവശ്ശേരി ഗവ: ഹയർ സെക്കൻട്രി സ്കൂളിന് സൗണ്ട് സിസ്റ്റവും ,ലാപ്ടോപ്പും,ഉളിയിൽ ഗവ:യു.പി .സ്ക്കൂളിനും നൽകിയ ലാപ് ടോപ്പിൻ്റെയും വിതരണം നഗരസഭ ചെയർപേഴ്സൺ വി.വിനോദ്കുമാർ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസസ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.രാജൻ കൗൺസിലർമാരായ സി.എം. രമ്യ, സി.രജീഷ്, പി. സീനത്ത്, വി.രാജീവൻ, ഷബ്നാസ് അഷറഫ്, കെ.അനിത, സെക്രട്ടറി ഇൻ ചാർജ് രമേശ്കുമാർ എൻ ,ഹയർ സെക്കൻട്രി പ്രിൻസിപ്പൽ മൻസൂർ കിണാകൂൽ,ഇംപ്ലിമെൻ്റ് ഓഫിസർ അബ്ദുൾ ഗഫൂർ, ഉളിയിൽ ഗവ:യു .പി .സ്ക്കൂൾ ഹെഡ്മിസ്ട്ര് വിചിത്രടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീനിവാസൻ, മദർ പി.ടി.എ പ്രസിഡണ്ട് ജിഷ.കെ, സ്റ്റാഫ് സെക്രട്ടറി വി.വി.വിനോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു

NEWS 13
NEWS 12

ഇരിട്ടി മുൻസിപ്പാലിറ്റി, കിഴൂർ-ചാവശ്ശേരികൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.നഗരസഭ ഹാളിൽ ബഹു കേരള വൈദ്യുത - പരിസ്ഥിതി പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് മികച്ചകർഷകരെ ആദരിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യുട്ടി ഡയറക്ടർ സീമ സഹദേവൻ പദ്ധതി വീശദീകരണം നടത്തി. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി. അബ്ദുൾറഷീദ്, ഷൈജു ആർ.കെ, ധനിഷ.പി, ജിഷ പി.വി, രാജൻ കെ ,കൗൺസിലർ രാധ.വി, മുൻസിപ്പൽ സെക്രട്ടറി അൻഷിദ്.കെ,
സി.സി.എസ് ചെയർപേഴ്സൺ കെ. സ്മിത, എൻ.രാജൻ, പി.കുട്ടിയപ്പ മാസ്റ്റർ, നസിർ.സി.സി, പി.സുനിൽകുമാർ, ഗീത.എം, സി.കെ.ശശിധരൻ, പി.ബഷീർ, പി.മോഹനൻ, പി.എം പ്രശോഭ്, എ.സുധാകരൻ കെ.മുഹമ്മദലി ,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ  സന്ധ്യ പി.ടി, കൃഷി ഓഫിസർ  അഞ്ജു പി, കൃഷി അസിസ്റ്റൻ്റ്  രേഖ.കെ.ആർ എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മികച്ച കർഷകരായി തിരഞ്ഞെടുത്ത ടി.വി.കുഞ്ഞിരാമ കുറുപ്പ് (നടുവനാട്) കുഞ്ഞിരാമൻ കെ.കെ (പറയനാട്) സി.പി.ചന്ദ്രൻ (താവിലക്കുറ്റി) സരസ്വതി. സി.വി(മിത്തലെ പുന്നാട്) വിജയൻ.പി.കെ(മിത്തലെ പുന്നാട്) ഷൈജു .പി(ചാവശ്ശേരി) സുരേഷ്ബാബു(കുറുവേരി) മാസ്റ്റർ സാവന്ത് കൃഷ്ണ(കല്ലങ്ങോട്) എന്നിവർക്ക് ആദരവ് നൽകി.ദിനാചരണത്തോടനുബന്ധിച്ച് പുന്നാട് ടൗണിൽ കർഷക റാലിയും സംഘടിപ്പിച്ചു.

FARMERS DAY
NEWS 11

നഗരസഭയിലെ സിഡിഎസിന്റെ അഭിമുഖത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബൾക്ക് ലോണിൻ്റെ വിതരണ ഉദ്ഘാടനം നഗരസഭ ഹാളിൽ വച്ച് ചെയർപേഴ്സൺ വിനോദ് കുമാർ സി.ഡി.എസ് മെമ്പർ ലതയ്ക്ക് ചെക്ക് നിർവഹിച്ചു. സി.ഡി.എസ്  ചെയർ പേഴ്സൺ കെ.സ്മിത അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ ആർ.കെ.മിനി സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധനിഷ. പി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. രാജൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. കെ.ഷൈജു, കുടുംബശ്രീ ചാർജ് ഓഫീസർ നമിത നാരായണൻ എന്നിവർ സംസാരിച്ചു. ടൈലറിങ് യൂണിറ്റ്, പലഹാരം നിർമ്മാണ യൂണിറ്റ്, കാർഷിക പ്രവർത്തനങ്ങൾ, മൃഗസംരക്ഷണ യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിനു വേണ്ടി 30 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 256 അംഗങ്ങൾക്കായി ഒരു കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ ലോണായി അനുവദിച്ചു

kudumbasree
NEWS 10

ഇരിട്ടി നഗര സഭയുടെയും കുടുംബശ്രീ സി.ഡി.എസ് വട്ടക്കയം ജെ.എൽ.ജി ഗ്രൂപ്പി ൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ  ഒളയം വയലിൽ നടന്ന മഴപ്പൊലിമയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.  വാർഡ് കൗൺസിലർ നവ്യ  സി സന്തോഷ് സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ രജനി പി എം    ഉപജീവന ഉപസമിതി കൺവീനർ ശ്രീ ജ  പി.കെ എന്നിവർ സംസാരിച്ചു

mazhappolima
NEWS 9

നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗ പരിമിതരായവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സഹായകരമായ യാത്ര സൗകര്യം ലഭ്യമാക്കുന്നതിനായി നൽക്കുന്ന മുചക്രവാഹനത്തിൻ്റെ വിതരണോദ്ഘാടനം  നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. ഇംപ്ലിമെൻ്റ് ഓഫിസർ ജിസ്മി അഗസ്റ്റിൻ പദ്ധതി വിശദീകരിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ധനിഷ, കെ.രാജൻ, ആർ.കെ.ഷൈജു, വുമൺഫെസിലിറ്റേറ്റർ ഷർമ്യ.സി എന്നിവർ സംസാരിച്ചു.

2025-26
NEWS 8

28.06.2026- ചാവശ്ശേരി, ഇരിട്ടി  ഹയർ സെക്കൻട്രി സ്കൂളിൽ നിന്നും, നഗരസഭയിൽ താമസക്കാരായ ഇതര സ്കൂളിൽ പഠിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളിൽ  ഫുൾ എ പ്ലസ് നേടിയവരെയും എൽ.എസ്.എസ്, യു. എസ്.എസ്, എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടിയ ഇരിട്ടി ,ചാവശ്ശേരി ഹയർ സെക്കൻട്രി സ്ക്കുളിനെയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന വിജയോത്സവം 2026  ഉത്ഘാടനം ചെയ്ത് സംസാരിച്ചു.. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.രാജൻ, വി.പി.അബ്ദുൾ റഷീദ്, ആർ.കെ ഷൈജു, പി. ധനിഷ, ജിഷ .പി .വി.കൗൺസിലർമാരായ രജീഷ്.സി, പി. സീനത്ത്, ഷംസീർ.ടി, ചാവശ്ശേരി ഗവ: ഹൈസ്ക്കൾ ഹെഡ്മാസ്റ്റർ അബ്ദുൾ ഗഫുർ എന്നിവർ സംസാരിച്ചു.

വിജയോത്സവം
NEWS 7

21.06.2026 - ഇരിട്ടി നഗരസഭയുടെ  2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ സ്ക്കൂളുൾക്ക് നൽക്കുന്ന വാട്ടർ പ്യൂരിഫയറിൻ്റെ വിതരണോദ്ഘാടനം നരസഭ ചെയർപേഴ്സൺ  വി.വിനോദ് കുമാർ ചാവശ്ശേരി ഗവ: ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ ഗഫൂറിന് കൈമാറി നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.രാജൻ അധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി കെ.അൻഷിദ്' ബി.ആർ.സികോ .ഓഡിനേറ്റർ പ്രസീത എന്നിവർ സംസാരിച്ചു.

water purifier
News 7

08.06.2025- കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ഇരിട്ടി നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രേഷ്മ പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിട്ടി നഗരസഭ വൈസ് പ്രസിഡന്റ് കെ. സോയ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീ വിനോദ് കുമാർ വി. പരിപാടി ഉദ്ഘാടനം ചെയ്തു.
കെ എസ് ഡബ്ലിയു എം പി സോഷ്യൽ എക്സ്പർട്ട് അപർണ പി, സ്കൂൾ പ്രിൻസിപ്പൽ മൻസൂർ, ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റിട്ട. ക്ലീൻ സിറ്റി മാനേജർ കെ.കെ. കുഞ്ഞിരാമൻ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു.
പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ശുചിത്വ ശീലങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. കെ എസ് ഡബ്ലിയു എം പി എസ് ഡബ്ലിയു എം എൻജിനീയർ ഷിജോവ് തിരുമേനി നന്ദി പറഞ്ഞു

Class
NEWS 6

05.06.2025 - പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ വിദ്യാർത്ഥികൾക്കായി നഗരസഭ BMC സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഉപഹാരം നൽകി .വൈസ് ചെയർമാൻ കെ.സോയയും ചടങ്ങിൽ പങ്കെടുത്തു.

quiz
NEWS 5

04.06.2025 - ഇരിട്ടി ടൗണിലെ സമഗ്ര ട്രാഫിക്ക് പരിഷ്ക്കരണം ജുൺ 15 മുതൽ ശക്തമായി നടപ്പിലാക്കുന്നതിന് നഗരസഭയിൽ ചേർന്ന ട്രാഫിക്ക് കമ്മിറ്റി അംഗങ്ങളുടെയും രാഷ്ട്രിയ - വ്യാപാര - ട്രേഡ് യൂണിയൻ സംഘടന പ്രതിനിധി കളുടെയും സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തിൽ ട്രാഫിക്ക് സംബന്ധിച്ച് നഗരസഭ തയ്യാറാക്കിയ പ്ലാൻ അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺലർമാർ, ഇരിട്ടി ജോ: ആർ.ടി.ഒ ,PWD പ്രതിനിധി നഗരസഭ സെക്രട്ടറി അൻഷിദ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

TRAFIC MEETING
irittymunicipality@gmail.com 0490 2433344