NEWS 9

നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗ പരിമിതരായവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സഹായകരമായ യാത്ര സൗകര്യം ലഭ്യമാക്കുന്നതിനായി നൽക്കുന്ന മുചക്രവാഹനത്തിൻ്റെ വിതരണോദ്ഘാടനം  നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. ഇംപ്ലിമെൻ്റ് ഓഫിസർ ജിസ്മി അഗസ്റ്റിൻ പദ്ധതി വിശദീകരിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ധനിഷ, കെ.രാജൻ, ആർ.കെ.ഷൈജു, വുമൺഫെസിലിറ്റേറ്റർ ഷർമ്യ.സി എന്നിവർ സംസാരിച്ചു.

2025-26
NEWS 8

28.06.2026- ചാവശ്ശേരി, ഇരിട്ടി  ഹയർ സെക്കൻട്രി സ്കൂളിൽ നിന്നും, നഗരസഭയിൽ താമസക്കാരായ ഇതര സ്കൂളിൽ പഠിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളിൽ  ഫുൾ എ പ്ലസ് നേടിയവരെയും എൽ.എസ്.എസ്, യു. എസ്.എസ്, എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടിയ ഇരിട്ടി ,ചാവശ്ശേരി ഹയർ സെക്കൻട്രി സ്ക്കുളിനെയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന വിജയോത്സവം 2026  ഉത്ഘാടനം ചെയ്ത് സംസാരിച്ചു.. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.രാജൻ, വി.പി.അബ്ദുൾ റഷീദ്, ആർ.കെ ഷൈജു, പി. ധനിഷ, ജിഷ .പി .വി.കൗൺസിലർമാരായ രജീഷ്.സി, പി. സീനത്ത്, ഷംസീർ.ടി, ചാവശ്ശേരി ഗവ: ഹൈസ്ക്കൾ ഹെഡ്മാസ്റ്റർ അബ്ദുൾ ഗഫുർ എന്നിവർ സംസാരിച്ചു.

വിജയോത്സവം
NEWS 7

21.06.2026 - ഇരിട്ടി നഗരസഭയുടെ  2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ സ്ക്കൂളുൾക്ക് നൽക്കുന്ന വാട്ടർ പ്യൂരിഫയറിൻ്റെ വിതരണോദ്ഘാടനം നരസഭ ചെയർപേഴ്സൺ  വി.വിനോദ് കുമാർ ചാവശ്ശേരി ഗവ: ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ ഗഫൂറിന് കൈമാറി നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.രാജൻ അധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി കെ.അൻഷിദ്' ബി.ആർ.സികോ .ഓഡിനേറ്റർ പ്രസീത എന്നിവർ സംസാരിച്ചു.

water purifier
News 7

08.06.2025- കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ഇരിട്ടി നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രേഷ്മ പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിട്ടി നഗരസഭ വൈസ് പ്രസിഡന്റ് കെ. സോയ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീ വിനോദ് കുമാർ വി. പരിപാടി ഉദ്ഘാടനം ചെയ്തു.
കെ എസ് ഡബ്ലിയു എം പി സോഷ്യൽ എക്സ്പർട്ട് അപർണ പി, സ്കൂൾ പ്രിൻസിപ്പൽ മൻസൂർ, ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റിട്ട. ക്ലീൻ സിറ്റി മാനേജർ കെ.കെ. കുഞ്ഞിരാമൻ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു.
പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ശുചിത്വ ശീലങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. കെ എസ് ഡബ്ലിയു എം പി എസ് ഡബ്ലിയു എം എൻജിനീയർ ഷിജോവ് തിരുമേനി നന്ദി പറഞ്ഞു

Class
NEWS 6

05.06.2025 - പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ വിദ്യാർത്ഥികൾക്കായി നഗരസഭ BMC സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഉപഹാരം നൽകി .വൈസ് ചെയർമാൻ കെ.സോയയും ചടങ്ങിൽ പങ്കെടുത്തു.

quiz
NEWS 5

04.06.2025 - ഇരിട്ടി ടൗണിലെ സമഗ്ര ട്രാഫിക്ക് പരിഷ്ക്കരണം ജുൺ 15 മുതൽ ശക്തമായി നടപ്പിലാക്കുന്നതിന് നഗരസഭയിൽ ചേർന്ന ട്രാഫിക്ക് കമ്മിറ്റി അംഗങ്ങളുടെയും രാഷ്ട്രിയ - വ്യാപാര - ട്രേഡ് യൂണിയൻ സംഘടന പ്രതിനിധി കളുടെയും സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തിൽ ട്രാഫിക്ക് സംബന്ധിച്ച് നഗരസഭ തയ്യാറാക്കിയ പ്ലാൻ അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺലർമാർ, ഇരിട്ടി ജോ: ആർ.ടി.ഒ ,PWD പ്രതിനിധി നഗരസഭ സെക്രട്ടറി അൻഷിദ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

TRAFIC MEETING
News 1

മഴക്കാലപൂർവ്വ ശുചികരണങ്ങളുടെ ഭാഗമായി നഗരസഭയിൽ 08.05.2026 ന് മെഗാശുചികരണം സംഘടിപ്പിച്ചു. സംസ്ഥാന ഹൈവേയുടെ കളറോഡ് പാലം മുതൽ ഇരിട്ടി പാലം വരെയും പേരാവൂർ റോഡിൽ ഊവ്വാപ്പള്ളി വരെയുള്ള ഇരു ഭാഗത്തു വലിച്ചെറിഞ്ഞ  പ്ലാസ്റ്റിക്കുകളും മറ്റ് പാഴ് വസ്തുക്കളും ശേഖരിച്ചു. റോഡിന് ഇരുവശത്തുമുള്ള കാടുകളും വെട്ടിമാറ്റി. മെഗാശുചീകരണത്തിൻ്റെ ഉത്ഘാടനം ഇരിട്ടിയിൽ  നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഇരിട്ടിയിൽ നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി.പി.എം സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ നസീർ  പി.എ, സി.വി.സുധാകരൻ എന്നിവർ സംസാരിച്ചു.വിവിധ റിച്ചുകളായി തിരിച്ചാണ് ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്. കൗൺസിലർമാർ, പൊതുപ്രവർത്തകർ, ഹരിതസേന അംഗങ്ങൾ, കുടുംബശ്രി പ്രവർത്തകർ, ചുമട്ട് തൊഴിലാളികൾ തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ സേനാ പ്രവർത്തകർ, വ്യാപാരികൾ, നഗരസഭ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ മെഗാശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. മഴക്കാലപൂർവ്വ ശുചികരണത്തിൻ്റെ ഭാഗമായി മെയ് 1ന് നഗരസഭയിലെ മുഴുവൻ വീടകളും 2 ന് കടകളും സ്ഥാപനങ്ങളും മെയ് 6 ന് വാർഡുകളിലെ പൊതുസ്ഥലങ്ങളും ശുചികരിച്ചു

PREMANSOON CLEANING
News 2

നഗരസഭ 2025-26 അയ്യങ്കാളി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് പ്രവർത്തി നടത്തി നവീകരിച്ച മിത്തലെ പുന്നാട്- കല്ലംങ്കോട് -മാഞ്ഞാമ്പാറ ഉന്നതി റോഡിൻ്റെ  ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ പി.വിനീത സ്വാഗതം പറഞ്ഞു. കൗൺസിലർ സി.വി.സുധാകരൻ ,മുൻ കൗൺസിലർ എ.കെ. ഷൈജു, എം.ശ്രീരാജ് എന്നിവർ സംസാരിച്ചു.

 

 

 

Road
News 3

ഐ.സി.എം.ആർ, ആരോഗ്യ വകുപ്പ് അമൃത ഹോസ്പിറ്റലും സംയുക്തമായി പാമ്പ് കടിയേറ്റാലുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് കൗൺസിലർമാർ, ഹരിതസേന അംഗങ്ങൾ ഐ.സി.ഡി ,എസ് മെമ്പർമാർ  എന്നിവരെ പങ്കെടുപ്പിച്ച് ബോധവത്ക്കരണ ക്ലാസ്സ്  നഗരസഭയിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഉത്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിംങ്ങ് ചെയർപേഴ്സൺ ആർ.കെ.ഷൈജു അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി പി.എം സ്വാഗതം പറഞ്ഞു. അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാരായ ശൈലേഷ്, തിർത്ഥ എന്നിവർ ക്ലാസ്സ് എടുത്തു.

Snakebite Prevention Class
News 4

നഗരസഭയുടെ 2025-26 അയ്യങ്കാളി പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ്  പ്രവർത്തി പൂർത്തിയാക്കിയ പയിഞ്ചേരിമുക്ക് ലിബർട്ടി റോഡിൻ്റെ ഉത്ഘാടനം  നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ജുമൈലഫിറോസ്, മുൻ ചെയർ പേഴ്സൺ കെ. ശ്രീലത, ജയിംസ് മാസ്റ്റർ, കല്ലാടൻ കാദർകുട്ടി എന്നിവർ സംസാരിച്ചു.

Road
irittymunicipality@gmail.com 0490 2433344